തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിവാദം അനാവശ്യവും അപ്രസക്തവുമാണെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു വേദിയിലെ മാറ്റം ഇത്തവണ മാത്രമായിരിക്കുമെന്നും ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.
ഇരുവരുടേയും ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് ചുവടെ :
കടകംപള്ളി സുരേന്ദ്രൻ : https://www.facebook.com/533815396663395/posts/3843437062367862/
ആനാവൂർ നാഗപ്പൻ : https://www.facebook.com/669045069826086/posts/3886328601431034/
Comments