രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. വിവിധ നഗരങ്ങളിൽ പെട്രോളിന് ലിറ്ററിന് 15 പൈസ വരെയാണ് ഉയർന്നത്. ഡീസലിന് 20 പൈസയും. കഴിഞ്ഞദിവസവും പെട്രോളിന് 17ഉം ഡീസലിന് 22ഉം പൈസ കൂടിയിരുന്നു. രണ്ടുമാസത്തെ ഇടവേളക്കുശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ഡൽഹിയിൽ ശനിയാഴ്ച 15 പൈസ കൂടി പെട്രോൾ വില ലിറ്ററിന് 81.38 രൂപയായി. 20 പൈസ കൂടിയതോടെ ഡീസലിന് 70.88 രൂപയായി. മുംബൈയിൽ പെട്രോളിന് 17 പൈസ കൂടി 88.09 രൂപയും 23 പൈസ ഉയർന്ന് ഡീസലിന് 77.34 രൂപയുമാണ് ശനിയാഴ്ചത്തെ വില.
Comments