തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ വൈറൽ ആകുന്നു

തിരുവനന്തപുരം കോർപറേഷനിലെ പാൽകുളങ്ങര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പുതുവത്സര രാത്രിയിൽ മദ്യപിച്ച് ലക്ക് കെട്ട് റോഡിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിളിക്കുകയും , പോലീസെത്തി ഇയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയുമാണ് ഉണ്ടായത്. തുടർന്ന് പോലീസ് സ്റ്റേഷനുള്ളിൽ ഇയാൾ കാണിച്ച കോമാളി വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് പാൽക്കുളങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി ആയ ശംഭു . ഇദ്ദേഹത്തിന്റെ വാർഡ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യുന്നതും രമേശ് ചെന്നിത്തലയാണ്.

എന്നാൽ വിഎസ് ശിവകുമാർ എംഎൽഎയുമായി അത്ര രസത്തിലല്ല ശംഭു എന്നാണ് സൂചന. ശിവകുമാർ പാൽകുളങ്ങരയിൽ ശംഭുവിന് സീറ്റ് നിഷേധിച്ചതാണ് ആദ്യം. തുടർന്ന് ചെന്നിത്തലയുടെ സമ്മർദ്ദമാണ് സീറ്റ് കിട്ടാൻ കാരണം എന്നും കോൺഗ്രസ്സിലെ ശിവകുമാർ വിഭാഗം പറയുന്നു. ഇപ്പോൾ ഈ വിഡിയോ പുറത്ത് വിട്ടതും കോൺഗ്രസ്സുകാർ തന്നെയാണെന്നാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുക എന്നത് തങ്ങളുടെ രീതിയല്ലെന്നും എൽഡിഎഫ് പറയുന്നു, പക്ഷെ ഈ ദൃശ്യങ്ങൾ സത്യമാണ്, ഒരു പൊതു പ്രവർത്തകന് യോജിച്ച നിലയിലല്ല ഇയാളുടെ വ്യക്തിജീവിതമെന്നും പരക്കെ അഭിപ്രായമുണ്ട്, അതൊക്കെ ജനങ്ങൾ വിലയിരുത്തട്ടെ എന്നാണ് എൽഡിഎഫ് നിലപാട്. ഏതായാലും ശംഭുവിന്റെ വിഡിയോ വൈറൽ ആയിക്കഴിഞ്ഞു.

വീഡിയോ ഇവിടെ കാണാം.

Comments
Spread the News