എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവന എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് സ്ഥിരീകരിച്ചു. “ഇടതുപക്ഷം ജയിച്ചാൽ അയ്യപ്പൻ തോറ്റതായി സമ്മതിക്കണം ” എന്ന് എ വിജയരാഘവൻ പറഞ്ഞതായി ആണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പ്രസ്താവനയോ പരാമർശമോ എവിടെയെങ്കിലും ഉണ്ടായിട്ടുള്ളതായി യാതൊരു തെളിവുമില്ല. എ വിജയരാഘവനുമായി ബന്ധപ്പെട്ടപ്പോൾ ഈ പ്രചാരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും കർശനമായ നിയമനടപടികൾ ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ എടുക്കുമെന്നും വ്യക്തമാക്കി. വാട്സ് ആപ്പ് ഗ്രൂപുകളിൽ ആണ് ഇത് പ്രചരിക്കുന്നത്. ഷെയർ ചെയ്യുന്ന നമ്പരുകൾ പോലീസ് സൈബർ സെൽ ശേഖരിക്കുന്നുണ്ട്. വർഗീയത പടർത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് പോലീസും സ്ഥിരീകരിക്കുന്നു.
Comments