സമൂഹം ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടവരാണ് നഴ്സുമാരെന്ന് മന്ത്രി വി ശിവൻകുട്ടി. ചില കോണുകളിൽ നിന്നെങ്കിലും അതിന് വിപരീതമായ സംഭവങ്ങൾ ഉണ്ടാകുന്നു ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന നഴ്സസ് വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിക്കാലത്തെ നഴ്സുമാരുടെ സംഭാവന വിസ്മരിക്കാനാകില്ല. നഴ്സിങ് മികവിന്റെ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിനുള്ളത്. മലയാളി നഴ്സുമാരുടെ അർപ്പണബോധത്താൽ ലോകമെമ്പാടും അവർ അറിയപ്പെടുന്നു. അടിയന്തര പരിചരണത്തിൽ അവരുടെ പങ്കും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയിൽ അവർ നൽകിയ സംഭാവനയും അംഗീകരിക്കേണ്ടതാണ്. നഴ്സുമാരുടെ തസ്തികയെ നഴ്സിങ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്തതിലൂടെ, അവരുടെ അമൂല്യമായ സേവനത്തെ അംഗീകരിക്കുന്നതിനുള്ള ചുവടുവയ്പാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. നഴ്സിങ് സർവീസ് അഡീഷണൽ ഡയറക്ടർ ബീന അധ്യക്ഷയായി. സംവിധായകൻ മധുപാൽ, നിഷാ ഹമീദ്, ടി ആർ കാർത്തിക് എന്നിവർ സംസാരിച്ചു.
മഹാമാരിക്കാലത്തെ സംഭാവന വിസ്മരിക്കാനാകില്ല: മന്ത്രി
Comments