കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയും പ്രവർത്തകരും സിപിഐ എമ്മിനൊപ്പം

കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമായ വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവർത്തകരും സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. കോൺഗ്രസിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പാർടി വിടുന്നതായി ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗമെന്ന സ്ഥാനം രാജിവെച്ചാണ് സിപിഐ എമ്മിനൊപ്പം ചേരുന്നത്.

Comments
Spread the News