കോൺ​ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റാകും

കോൺ​ഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റാകും. സി പി എം സംസ്ഥാനം സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ചത്. നിലവിലെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ അനന്ത​ഗോപാന്റെ കാലാവധി നവംബർ മാസത്തിൽ അവസാനിക്കും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്. ഇതിന് ശേഷം ആണ് കോൺ​ഗ്രസിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പ്രശാന്ത് പാർട്ടി വിട്ട് സി പി എമ്മിലെത്തിയത്. പിന്നീട് കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Comments
Spread the News