തിരുവനന്തപുരം : ലോക്‌ഡൗണിൽ ഇളവ് വന്നെങ്കിലും ജനകീയ ഹോട്ടലിൽ നിന്നുള്ള സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് മേയർ അറിയിച്ചു.
എസ്എംവി സ്കൂളിന് എതിർവശത്തുള്ള നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടൽ രണ്ടാം നിലയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഭാഗത്തെ ചുമർ ഇടിഞ്ഞുവീണിരുന്നു.
ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ടാം നിലയിലേക്ക് ഹോട്ടൽ മാറ്റുന്നത്. ഇളവുകൾ ദുരുപയോഗപ്പെടുത്താതെ കോവിഡ് വ്യാപനം കുറയ്‌ക്കാനുള്ള ശ്രമങ്ങളോട് ജനം സഹകരിക്കണം. നിയന്ത്രണങ്ങൾ അവസാനിക്കുന്ന സാഹചര്യത്തിൽ നഗരസഭ നടത്തുന്ന കമ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം ബുധനാഴ്‌ച അവസാനിപ്പിക്കുമെന്നും മേയർ അറിയിച്ചു.
Comments