സമൂഹ അടുക്കളയ്ക്ക് കൈത്താങ്ങായി സിഡിഎസ്

മംഗലപുരം പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക്‌ സിഡിഎസ് പ്രവർത്തകരുടെ ധനസഹായം കൈമാറി.

പഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീ അംഗങ്ങളുടെ വകയായി 1,22,001 രൂപ സിഡിഎസ് ചെയർപേഴ്സൻ ബിന്ദു ജെയിംസ് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിന് കൈമാറി.
വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ കെ പി ലൈല, സുനിൽ എ എസ്, വി അജികുമാർ, കെ കരുണാകരൻ, എസ് ജയ, ശ്രീചന്ദ്, ബി സി അജയരാജ്, മീന അനിൽ, ജി എൻ ഹരികുമാർ, സുഹാസ് ലാൽ, സുജിത, ഷൈനി, മിന്നു, ശാന്തമ്മ, സന്ധ്യ, അനിത, ആശ, വത്സല തുടങ്ങിയവർ പങ്കെടുത്തു.

Comments
Spread the News