വട്ടിയൂർക്കാവ് മണ്ഡലത്തിലെ സാംസ്കാരികോത്സവം, കാവ് ഫെസ്റ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം സംബന്ധിച്ച ത്രികക്ഷി കരാർ കിഫ്ബിയുടെ പ്രതിനിധി ഷൈലയിൽ നിന്ന് ട്രിഡ ചെയർമാൻ സി ജയൻബാബു ഏറ്റുവാങ്ങി. വി കെ പ്രശാന്ത് എംഎൽഎ, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ സി വിക്രമൻ കൗൺസിലർമാരായ ഐ എം പാർവതി, പി രമ, റാണി വിക്രമൻ, ജയചന്ദ്രൻ നായർ, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി ബാലചന്ദ്രൻ, സെൻട്രൽ പോളിടെക്നിക് പ്രിൻസിപ്പൽ ബിന്ദു വാസുദേവൻ, ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, വട്ടിയൂർക്കാവ് ജങ്‌ഷൻ വികസന ആക്‌ഷൻ കൗൺസിൽ അംഗം ജനാർദനൻ, ട്രിഡ സെക്രട്ടറി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം വേലപ്പൻ സ്വാഗതം പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്ര പ്രദർശനം ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. നൃത്ത സന്ധ്യയിൽ പ്രൊഫ. നാട്യശ്രീ വിനയ ചന്ദ്രൻ അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി.
