നേമം : ഇടയ്ക്കോട് ജയ്ഹിന്ദ് ലൈബ്രറിക്ക് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നും അനുവദിച്ച ഓഡിറ്റോറിയം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി പ്രഭാഷണം നടത്തി. ആർ നാണപ്പൻ നായർ അധ്യക്ഷനായി.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പഞ്ചായത്ത് അംഗങ്ങളായ ഇ ബി വിനോദ്കുമാർ, രാജേഷ്, കവിത ഉണ്ണി, നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ് എസ് റോജി, സെക്രട്ടറി എസ് ഗോപകുമാർ, ജോയിന്റ് സെക്രട്ടറി കെ എസ് പ്രദീപ്, ആർ മധുസൂദനൻനായർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വിനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് മണികണ്ഠൻ നായർ നന്ദിയും പറഞ്ഞു.
Comments