പരിശോധിച്ചവർ 
80 ശതമാനം ; രോഗമുക്തരിലും മുന്നിൽ ; ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന കേരളത്തിൽ

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന  കേരളത്തിൽ. സംസ്ഥാനത്ത്‌ ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്‌ക്ക്‌ വിധേയരായെങ്കിൽ കർണാടകത്തിൽ 60 ശതമാനവും തമിഴ്‌നാട്ടിൽ 55 ശതമാനവുമാണ്‌. ജനസംഖ്യ കുറഞ്ഞവയുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും 50 ശതമാനത്തിൽ താഴെയാണ്‌.

പരിശോധന കൂടുന്തോറും രോഗം സ്ഥിരീകരിക്കുന്നത്‌ വർധിക്കും. ഇതനുസരിച്ച്‌ രോഗം പടരാതിരിക്കാനുള്ള നടപടിയും ജാഗ്രതയും കൂടും. സംസ്ഥാനത്ത്‌ അധികവും രോഗം പിടിപെടാത്തവരാണെന്ന്‌ വ്യക്തമാക്കുന്ന സിറോ സർവേ തെളിയിക്കുന്നതും കേരളത്തിന്റെ തന്ത്രം ഫലപ്രദമാണെന്നാണ്‌.   എന്നാൽ, മറ്റു പല സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷത്തിനും രോഗം വന്നുപോയെന്നാണ്‌ പഠനങ്ങൾ. മുമ്പ്‌ ഐസിഎംആർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗം വന്നുപോയത്‌ അറിയാത്തവർ ഒട്ടേറെയുണ്ടെന്ന്‌ വ്യക്തമായിരുന്നു.

Comments
Spread the News