നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാല വിവിധ കാമ്പസുകളിൽ നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഗാന്ധിനഗർ, ഡൽഹി, ഗോവ, ത്രിപുര കാമ്പസുകളിലായാണ് പ്രോഗ്രാമുകൾ.

അഞ്ചുവർഷം ദൈർഘ്യമുള്ള ബി.എസ്‌സി.- എം.എസ്‌സി. ഫൊറൻസിക് സയൻസ് ഇൻറഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് (ഗോവ, ത്രിപുര) കുറഞ്ഞത് 60 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) സയൻസ് സ്ട്രീമിൽ പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

രണ്ടുവർഷത്തെ എം.എസ്‌സി. ഫൊറൻസിക് സയൻസ് (ഗോവ, ത്രിപുര) പ്രോഗ്രാം പ്രവേശനത്തിന് 55 ശതമാനം മാർക്ക് നേടി (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) സയൻസ്, ഫൊറൻസിക് സയൻസ്, മെഡിസിൻ, എൻജിനിയറിങ്, ആയുഷ് എന്നിവയിലൊന്നിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.

എം.എസ്‌സി. ഡിജിറ്റൽ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി (ഗോവ, ത്രിപുര)എം.എസ്‌സി. സൈബർ സെക്യൂരിറ്റി (ഗോവ, ത്രിപുര) എം. എസ്‌സി. ഫൊറൻസിക് ഡെന്റിസ്‌ട്രി (ഗാന്ധിനഗർ) എം.എ. പോലീസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (ഗാന്ധിനഗർ)

എം.എസ്‌സി. ഹോംലാൻഡ് സെക്യൂരിറ്റി (ഗാന്ധിനഗർ) പി.ജി. ഡിപ്ലോമ ഇൻ ഫൊറൻസിക് നഴ്സിങ് (ഗാന്ധിനഗർ) പി.ജി. ഡിപ്ലോമ ഇൻ ഹ്യുമാനിറ്റേറിയൻ ഫൊറൻസിക് (ഗാന്ധിനഗർ) പി.ജി. ഡിപ്ലോമ ഇൻ സൈബർ ലോസ് (ഗാന്ധിനഗർ, ഡൽഹി) എൽഎൽ.എം. (ഒരുവർഷം-ഗാന്ധിനഗർ, ഡൽഹി).

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത, പ്രവേശനരീതി, മറ്റുവിവരങ്ങൾ, ഓൺലൈൻ അപേക്ഷ എന്നിവയ്ക്ക് www.nfsu.ac.in/admission കാണുക. അപേക്ഷ ഒക്ടോബർ 25 വരെ നൽകാം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ഒക്ടോബർ 30-നകം സ്ഥാപനത്തിൽ ലഭിക്കണം.

Comments
Spread the News