സിബിഎസ്‌ഇ സിലബസിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഒറ്റപെൺകുട്ടിക്ക് മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഈ സിലബസിൽതന്നെ പത്താം ക്ലാസിൽ 60 ശതമാനം മാർക്കോടെ വിജയിച്ചവർ അപേക്ഷിക്കാൻ യോഗ്യരാണ്. രണ്ടു വർഷത്തേക്ക് മാസം 500 രൂപ വീതമാണ് സ്‌കോളർഷിപ്പ് . ഒക്‌ടോബർ 18 വരെ http://cbse.nic.in/newsite/student.html എന്ന സ്‌കോളർഷിപ്പ് ലിങ്ക് വഴി അപേക്ഷിക്കാം. പ്ലസ്‌വണ്ണിൽ 50 ശതമാനം മാർക്ക് വാങ്ങിയവർ രണ്ടാം വർഷത്തേക്ക് സ്‌കോളർഷിപ്പിന് അപേക്ഷ പുതുക്കിനൽകണം. അപേക്ഷയുടെ കൺഫർമേഷൻ പേജ് നവംബർ 15നകം സ്കോളർഷിപ്പ് യൂണിറ്റ്, സിബിഎസ്‌ഇ ശിക്ഷാകേന്ദ്ര, 2 കമ്യൂണിറ്റി സെന്റർ, പ്രീത്‌വിഹാർ. ഡൽഹി‐110092 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
Comments