കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തമ്മിൽ രേഖാമൂലം ഉണ്ടാക്കിയ കരാർ പുറത്ത് വന്നു. എറണാകുളം ജില്ലയിലെ ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് മുദ്രപത്രത്തിൽ കരാർ എഴുതി നൽകി സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്. പരസ്പര വിശാസം നഷ്ട്ടപെട്ട് തകർന്ന് നില്കുന്നത് ദേശീയ സംസ്ഥാന നേതൃത്വം മാത്രമല്ല താഴെ തട്ട് വരെ സ്ഥാനമാനങ്ങളും അവിശ്വാസവും ഗ്രൂപ്പും കൊണ്ട് പൊരുതി മുട്ടുകയാണ് കോൺഗ്രസ്സ് എന്നതിന് തെളിവാണ് അൻപത് രൂപ പത്രത്തിൽ എഴുതി വാങ്ങിയിരിക്കുന്ന ഈ കരാർ രേഖ. ഏതായാലും മറ്റ് പലയിടത്തും ഇത്തരത്തിൽ കരാർ ഉള്ളതായി പറയപ്പെടുന്നു. ഇതിനിടെ തലസ്ഥാനത്തെ പ്രമുഖ യൂത്ത് കോൺഗ്രസ്സ് നേതാവ് ഇക്കാര്യത്തിൽ പ്രതികരിച്ചത് ഡിസിസി പ്രസിഡന്റുമാരും, കെപിസിസി സെക്രട്ടറിമാരും ഇത്തരത്തിൽ കരാർ ഒപ്പിട്ടാണ് ചുമതല ഏറ്റെടുക്കുന്നതെന്നാണ് , അതുകൊണ്ട് ഇതൊരു പുതിയ സംഭവമല്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
കോൺഗ്രസ്സ് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാക്കിയ കരാർ പുറത്തായി
Comments