യുട്യൂബര്‍ സൂരജ് പാലക്കാരനെതിരെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയും മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികത ലംഘിക്കുകയും ചെയ്‌തുവെന്ന് കണ്ടാണ് കേസ്.
‘ട്രൂ ടിവി’ എന്ന യുട്യൂബ് ചാനലിലൂടെയാണ് തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി യുവതികള്‍ക്കെതിരെയും സൂരജ് പാലക്കാരന്‍ ലൈംഗിക സ്വഭാവമുള്ളതും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ യുവജന കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Comments