ബത്തേരി കോഴക്കേസ്‌; ബിജെപി നേതാക്കൾ പ്രതികളാകും

ബത്തേരി കോഴക്കേസിൽ ബിജെപി നേതാക്കൾ പ്രതികളാകും. ബിജെപി സംസ്ഥാന സംഘനാ ജനറൽ സെക്രട്ടറി എം ഗണേഷ്‌, വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ എന്നിവരാണ്‌ പ്രതികളാകുക. ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ്‌ ഇരുവർക്കുമെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുക്കുന്നത്‌.

ഫോണുകളെല്ലാം നിർണായക തെളിവുകളാണ്‌ ഈ കേസിൽ. ഇരുവർക്കെതിരെ മൊഴികളുമുണ്ട്‌. ഇത്‌ മാനന്തവാടി കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉപയോഗിച്ച ഫോണുകളാണ്‌ ഹാജരാക്കേണ്ടത്‌. എന്നാൽ ഗണേഷ്‌ പുതിയ ഫോണാണ്‌ നൽകയിയത്‌. പഴയ ഫോൺ നശിപ്പിച്ചതായും സംശയമുണ്ട്‌. പ്രശാന്ത്‌ ഫോൺ ഹാജരാക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ ഇരുവർക്കുമെതിരെ കേസ്‌.

Comments
Spread the News