തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ കെഎസ്‌എഫ്‌ഇ പ്രവർത്തനത്തിൽ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കണമെന്ന് കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി തോമസ് പണിക്കർ, കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററർ എസ് വി കവിതാരാജ്, കെഎസ്‌എഫ്‌ഇ ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ മോഹനൻ നായർ, കെഎസ്‌എഫ്‌ഇ ഗോൾഡ് അപ്രൈസേഴ്‌സ് അസോസിയേഷൻ (സിഐടിയു), ജില്ലാ സെക്രട്ടറി പി ജയരാജ്, സംസ്ഥാന ഭാരവാഹികളായ എസ് അരുൺബോസ്, ടി ആർ ഹരീന്ദ്രൻ പി എസ് സംഗീത, കെ ഗിരീശൻ, പി കെ രേവതി, എസ് സുബ്രഹ്മണ്യം, ജി ധനരാജ് എന്നിവർ സംസാരിച്ചു.
ജി ഗോപകുമാറിനെ പ്രസിഡന്റായും ജി ധനരാജിനെ സെക്രട്ടറിയായും എസ് സുബ്രഹ്മണ്യത്തെ ട്രഷറിയായും തെരഞ്ഞെടുത്തു.കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി
ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
കെഎസ്‌എഫ്‌ഇയിൽ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കണം
Comments