സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിന് സംഘാടകസമിതിയായി. ഡിസംബർ 20 മുതൽ 23 വരെ കോവളത്താണ് സമ്മേളനം. സ്വാഗതസംഘം രൂപീകരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു.
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, എം വിജയകുമാർ, ടി എൻ സീമ, സി ജയൻബാബു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, സി കെ ഹരീന്ദ്രൻ, പി രാജേന്ദ്രകുമാർ, ഡി സുരേഷ്‌കുമാർ, പി എസ് ഹരികുമാർ എന്നിവർ സംസാരിച്ചു.
501 അംഗ സ്വാഗതസംഘം
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി ടി എൻ സീമ ചെയർപേഴ്‌സണും പി എസ് ഹരികുമാർ ജനറൽ കൺവീനറുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികൾ: ആനാവൂർ നാഗപ്പൻ, വി ജോയി, എം വിജയകുമാർ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എ എ റഹിം, ഷാജി എൻ കരുൺ, ആര്യ രാജേന്ദ്രൻ, ഡി സുരേഷ്‌കുമാർ.
സബ്‌കമ്മിറ്റി ഭാരവാഹികൾ: പി രാജേന്ദ്രകുമാർ, വി അനൂപ് (പ്രതിനിധി സമ്മേളനം), എ ജെ സുക്കാർണോ, എൻ ബിനുകുമാർ (പൊതുസമ്മേളനം), കരിങ്കട രാജൻ, യു സുധീർ (പ്രചാരണം), കെ ജി സനൽകുമാർ, കെ എസ് സജി (ഡെക്കറേഷൻ), വണ്ടിത്തടം മധു, കെ മധു (ഭക്ഷണം), എസ് അജിത്ത്, ശിജിത്ത് ശിവസ് (സാംസ്‌കാരികോത്സവം), ഡോ. വി ഗബ്രിയേൽ, മണിക്കുട്ടൻ (കായികം), ഉച്ചക്കട ചന്ദ്രൻ, ബി ബാബു (അക്കോമഡേഷൻ), എസ് മണിയൻ, ബി ടി ബോബൻകുമാർ (ഗതാഗതം), പുല്ലുവിള സ്റ്റാൻലി, എം വി മൻമോഹൻ (വളന്റിയർ), ദിലീപ് മലയാലപ്പുഴ, കെ വിനീത് (മീഡിയ), ഡോ. അജു, ഡോ. ബിനുദാസ് (മെഡിക്കൽ).