ആവേശം വിതച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം. പേട്ടയിൽ നടന്ന പൊതുയോഗത്തിൽ നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. ഭരണഘടനാ മൂല്യങ്ങൾ പിച്ചിചീന്തുന്ന കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾമുതൽ പൗരത്വഭേദഗതി നിയമംവരെ മുഖ്യമന്ത്രി വിശദീകരിച്ചു. പൊതുയോഗത്തിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, സിപിഐ എം ജില്ലാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ജയൻബാബു, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, സി ലെനിൻ, ശൂരനാട് ചന്ദ്രശേഖരൻ (ജനതാദൾ എസ്), സതീഷ് കുമാർ (എൻസിപി ദേശീയ സെക്രട്ടറി), പാളയം രാജൻ (കോൺഗ്രസ് എസ്), തോമസ് ഫെർണാണ്ടസ് (ജനാധിപത്യ കേരള കോൺഗ്രസ്), കെ സി വിക്രമൻ, എസ് എ സുന്ദർ, ടി എസ് ബിനു തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരത്തും ആവേശം വാനോളം
Comments