മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പ്രത്യേക കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പങ്കുവെച്ചത്. ദ ഏജ് ഓഫ് മാഡ്നസ് എന്നാണ് ടാഗ്ലൈൻ. ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവനാൻ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് : മെൽവി ജെ.