തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ ബസ്സിൽ തൂങ്ങിമരിച്ച നിലയിൽ. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ ഒതുക്കിയിട്ടിരുന്ന ബസിലാണ് മൃതദേഹം കണ്ടത്. പ്രശാന്ത് രണ്ടാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല.
ബസ്സിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് പ്രശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).