വായ്‌പാ കുടിശ്ശികയുടെ പേരിൽ സ്‌ത്രീയുടെ വീട് ആക്രമിച്ചു: ന്യൂനപക്ഷ കമീഷൻ കേസെടുത്തു

ഭവന വായ്‌പാ കുടിശ്ശികയുടെ പേരിൽ സ്‌ത്രീയുടെ വീട് ആക്രമിച്ച സ്വകാര്യ ധന സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കാട്ടാക്കട ഡിവൈഎസ്‌പി, റൂറൽ എസ്‌പി, കാട്ടാക്കട തഹസിൽദാർ എന്നിവരോട് നവംബർ ഒമ്പതിനു മുമ്പ്‌ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെട്ടു.

പരാതിക്കാരിയായ സീനത്തുബീവി ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ഫിനാൻസ് ലിമിറ്റഡിൽനിന്ന്‌ 17,68,000 രൂപ വായ്‌പ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്‌ക്കുന്നുണ്ടായിരുന്നു. കുടിശ്ശിക വരുത്തിയെന്നപേരിൽ പരാതിക്കാരിയും കുടുംബവും വീട്ടിൽ ഇല്ലാത്തപ്പോൾ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഒരുസംഘം വീട്ടിൽ അതിക്രമിച്ചുകടന്ന്‌ വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു. സീനത്തുബീവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

Comments
Spread the News