യുവതിയെ ആക്രമിച്ച ശേഷം യുവാവിന്‍റെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയില്‍ യുവതി

നേമത്ത് യുവതിയെ ആക്രമിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് കരിപ്പൂർ സ്വദേശി രമ്യ രാജീവിനെ വള്ളക്കടവ് സ്വദേശി ദീപക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തും കൈത്തണ്ടയും മുറിച്ചായിരുന്നു ദീപക്കിന്‍റെ ആത്മഹത്യാശ്രമം. സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ് യുവതി. ഒപ്പം പോകാൻ വിളിച്ചപ്പോൾ പോകാൻ മടിച്ചതിനെ തുടർന്നായിരുന്നു ആക്രമണം.

സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ് രമ്യ, അലൂമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനാണ് ദീപക്. രമ്യയും ദീപക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴുത്തിന് മുറിവേറ്റ രമ്യയുടെ നില ഗുരുതരമാണ്.

Comments
Spread the News