ജഗതി ജംഗ്ഷനിൽ തീപിടിത്തം; കാറുകൾ കത്തി നശിച്ചു

തിരുവനന്തപുരത്തെ ജഗതി ജംഗ്ഷനിൽ തീപിടിത്തം. മൈസ്ര കാർ അക്സസറീസ് കടയിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തി. ഷോട്ട് സെർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസും ഫയർഫോഴ്സും വ്യക്തമാക്കി.

രാവിലെ 7.30 ഓടു കൂടിയാണ് തീ പിടിത്തമുണ്ടായത്. അര മണിക്കൂറോളം തീ ആളി കത്തി. മൈസ്ര കാർ ആക്സസറീസിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ കടയ്ക്കുള്ളിൽ നിർത്തിയിട്ട കാറുകളിലേക്ക് തീ പടർന്നു.

കടയിൽ നിരവധി കാറുകളുണ്ടായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാർ അ​ഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അ​ഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഒരു മണിക്കൂർ കൊണ്ട് തീ പൂർണമായി അണച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Comments
Spread the News