സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിതയായ ഹരിത വി കുമാറിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി നൽകി. പഞ്ചായത്ത് ഡയറക്ടറായ എച്ച് ദിനേശനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. അതോടൊപ്പം കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.
കോഴിക്കോട് ജില്ലാ കളക്ടർ ഗീതയെ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിച്ചു. ഗീത ലാൻഡ് ബോർഡ് സെക്രട്ടറിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെയും അധിക ചുമതല കൂടി വഹിക്കും.
ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ അർജുൻ പാണ്ഡ്യനെ ഹൗസിങ് കമ്മീഷണറായി നിയമിച്ചു. അർജുൻ പാണ്ഡ്യൻ ഇപ്പോൾ വഹിക്കുന്ന സാമൂഹിക സന്നദ്ധസേന ഡയറക്ടറുടെയും യൂത്ത് ലീഡർഷിപ്പ് അക്കാദമി ഡയറക്ടറുടെയും അധിക ചുമതലകൾക്ക് പുറമെ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെയും കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് സെക്രട്ടറിയുടെയും അധിക ചുമതല കൂടി വഹിക്കണം.