കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. അമ്പൂരി മായം ചിമ്മിനിയിൽ സാബു ജോസഫ് (56), ഭാര്യ ലിജിമോൾ (49) എന്നിവർക്കാണ് പരിക്ക്. വെള്ളി രാത്രി ഏഴോടെ കണ്ടംതിട്ടയിൽനിന്ന് മായത്തെ വീട്ടിലേക്ക് പോകവെ ചീനിക്കാലയിൽ വച്ചാണ് സംഭവം.
റോഡിന് കുറുകെയെത്തിയ കാട്ടുപന്നി ഇവർ സഞ്ചരിച്ച ബൈക്കിനെ കുത്തിമറിച്ചിടുകയായിരുന്നു. തെറിച്ചു നിലത്തുവീണ ഇരുവർക്കും പരിക്കേറ്റു. സാബുവിന്റെ വലതു തോളിന് അഞ്ചോളം പൊട്ടലുണ്ട്. ഭാര്യ ലിജിമോൾക്കും പരിക്കുണ്ട്. പ്രദേശവാസികളെത്തിയാണ് അബോധാവസ്ഥയിൽ കിടന്ന സാബുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയ ആവശ്യമാണെങ്കിലും ഹൃദയത്തിന് തകരാറുള്ളതിനാൽ താൽക്കാലം ചെയ്യാനാകില്ല.
Comments