മറുനാടൻ ഷാജനും ബംഗാൾ ഗവർണറും തമ്മിൽ രഹസ്യകൂടികാഴ്ച ?

മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന്റെ മുതലാളിയും കേരളത്തിനകത്തും പുറത്തും നിരവധി മാനനഷ്ട കേസുകളിലും മതസ്പർധ ഉണ്ടാക്കുന്ന വീഡിയോ നിർമ്മാണ കേസുകളിലും പ്രതിയായ ഷാജനും ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസും തമ്മിൽ പാറശാലയിൽ വച്ച് രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയതായി സൂചന. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച രണ്ട് മണിക്കൂറോളം നീണ്ടു. കനത്തസുരക്ഷാ വലയത്തിലാണ് ബംഗാൾ ഗവർണ്ണർ പാറശാലയിൽ എത്തിയത്. നവരാത്രി വിഗ്രഹങ്ങളെ സ്വീകരിക്കാൻ എത്തിയെന്നാണ് പറയുന്നത്. എന്നാൽ അതിനിടയ്ക് ഷാജനെ പോലൊരു സാമൂഹ്യവിരുദ്ധനുമായി ബംഗാൾ ഗവർണ്ണർ നടത്തിയ കൂടികാഴ്ച്ചയെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വഷണം തുടങ്ങിയിട്ടുണ്ടെന്നും സൂചനയുണ്ട്. സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും എതിരെ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിൽ കഴിയുന്ന ആളാണ് ഷാജൻ എന്നും പറയപ്പെടുന്നു.

Comments
Spread the News