കെഎസ്ആര്‍ടിസിയില്‍ നിന്ന് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷന് പതിനായിരത്തിലേറെ അപേക്ഷകള്‍

കെഎസ്ആര്‍ടിസിയില്‍ നിന്ന് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കാന്‍ ലഭിച്ചത് പതിനായിരത്തിലധികം അപേക്ഷകള്‍. ബെവ്കോയുടെതായ ബോണസ് അടക്കമുള്ള ആനുകൂല്യമൊന്നും ഡെപ്യൂട്ടേഷന്‍ വഴി എത്തുന്നവര്‍ക്ക് ലഭിക്കില്ല. ജോലി സമയത്തിനനുസരിച്ചുള്ള അധിക അലവന്‍സ് മാത്രമേ ശമ്പളത്തിന് പുറമെ ലഭിക്കു. ഇതൊക്കെ അറിഞ്ഞിട്ടും കെഎസ്ആര്‍ടിസിയിലെ ഇത്രയധികം ജീവനക്കാര്‍ ബെവ്കോയിലെക്ക് ചേക്കാറാനുള്ള അപേക്ഷ നല്‍കിയത് പ്രതിഷേധ സൂചകമായിട്ടാണെന്നും വിലയിരുത്തുന്നു. വിദ്യാഭ്യാസ യോഗ്യതയും മറ്റ് ചിന്തകള്‍ക്കും ഇടം കൊടുക്കാതെ കൃത്യമായി ശമ്പളം കിട്ടും എന്നതാണ് ഇവരെ ബെവ്കോയിലേക്ക് ആകര്‍‌ഷിക്കുന്ന ഘടകം.

കഴിഞ്ഞ ഒക്ടോബര്‍ ആറിന് മറ്റ് വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷിക്കാന്‍ ജീവനക്കാര്‍‌ക്ക് അനുമതി നല്‍‌കി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയിരുന്നു. സെപ്റ്റംബറില്‍ ബെവ്കോയില്‍ വന്ന 263 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസില്‍ നിന്ന് ബെവ്കോയിലേക്ക് അപേക്ഷകളെത്തിയത്.

ബെവ്കോയിൽ വിവിധ ജില്ലകളിലായി 175 ഓഫീസ് അറ്റൻഡന്റ്/ സെയിൽസ് അറ്റൻഡന്റ് ഒഴിവുകളുണ്ട്. കൂടാതെ എൽ.ഡി. ക്ലാർ ക്കുമാരുടെ അകടക്കം ആകെ 263 ഒഴിവുകൾ. ഇതിലേയ്ക്കാണ് ഇത്രയധികം കെ.എസ്.ആർ.ടി. സി. ജീവനക്കാർ അപേക്ഷ നൽ കിയിരിക്കുന്നത്. ഇതിൽ 113 സ്റ്റേഷൻ മാസ്റ്റർമാരും 82 ഇൻസ്പെ ക്ടർമാരും കണ്ടക്ടർമാരും ഡ്രൈവർമാരുമുണ്ട്. ഇവരിൽ വലിയൊ രുവിഭാഗം ബിരുദാനന്തരബിരുദവും അതിനപ്പുറവും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. വെള്ളിയാഴ്ചയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

അതേസമയം സൂപ്പർന്യൂമറി വിഭാഗത്തിലെ ജീവനക്കാർ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആദ്യ പരിഗണന നൽകിയ ശേഷമേ ജീവനക്കാരെ പരിഗണിക്കൂ എന്ന് ബെവ്കോയുടെ ഉത്തരവിൽ പറയുന്നുണ്ട്. മാത്രമല്ല, പി .എസ്.സി. നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങേണ്ടിയും വരും.

 

Comments
Spread the News