പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷ്.  കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പരിസ്ഥിതിയോട് എന്നും ചേര്‍ന്ന് ജീവിച്ച  ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

ഗവണ്മെന്റ് എൽ.പി. സ്കൂൾ ക ക്കോടി, എ.കെ.കെ.ആർ. ഹൈസ്കൂൾ ചേളന്നൂർ, മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിപ്ലവം ദിനപത്രത്തില്‍ സബ് എഡിറ്റർ , ലക്ചറർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബാംഗ്ലൂർ, ഗവണ്മെന്റ് കോളേജ് മൊളക്കാൽ മുരു, ചിത്രദുർഗ കർ ണാടക, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2002-ൽ ഇക്കണോമിക് സ് വിഭാഗം മേധാവിയായാണ് വിരമിച്ചത്.

കേരള സ്റ്റേറ്റ് ഫോറസ്റ്റ്സ് ആൻഡ് വൈൽഡ്ലൈഫ് ബോർഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ദിരാപ്രിയദർശിനി ദേശീയ വൃക്ഷമിത്ര അവാർഡ്, കേരളഗവൺമെന്റ് വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കേരള അവാർഡ്. സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള, നാഷണൽ എൻവയൺമെന്റ് അവാർഡ്, ഭാരത് വികാസ് സംഗം, ബീജാപൂർ, സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ആൻഡ് അപ്രിസിയേ ഷൻ: ഫ്ളാറിഡ എൺവയൺമെന്റലിസ്റ്റ്സ് അസോസിയേഷൻ, ഫ്ളോറിഡ, യു.എ സ്.എ., സെലിബ്രിറ്റി ടീച്ചർ അവാർഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: പ്രൊഫ. എം.സി. പത്മജ. മക്കൾ: പ്രൊഫ. ബോധി കൃഷ്ണ, ധ്യാൻ ദേവ്.

Comments
Spread the News