തൃക്കാക്കര ഇലക്ഷൻ ഡെസ്ക്ക് മനോരമ പുനഃസംഘടിപ്പിക്കുന്നു – Exclusive

തൃക്കാക്കര ഇലക്ഷൻ ഡെസ്ക്ക് മനോരമ പുനഃസംഘടിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. നിലവിലെ റിപോർട്ടർമാരുടെ പ്രകടനം പോരെന്ന് വിലയിരുത്തൽ . യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്റ്റോറികൾ വേണ്ടത്ര ചലനം ഉണ്ടാക്കുന്നില്ല. യുഡിഎഫ് ക്യാമ്പിന് ആവേശം പകരുന്ന വൈകാരികത സൃഷ്ട്ടിക്കുന്ന സ്റ്റോറികൾ ചെയ്യാൻ കർശന നിർദ്ദേശം ഉന്നതതലത്തിൽ നിന്നുണ്ടായതിനെ തുടർന്നാണ് നിലവിലെ ഇലക്ഷൻ ഡെസ്ക് പുനഃസംഘടിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ട്രെയിനികളെ പൂർണ്ണമായി പിൻവലിക്കാനും പരിചയസമ്പന്നരായ മുതിർന്ന ജീവനക്കാരെ നിയോഗിക്കാനും ആണ് തീരുമാനം.

അതേസമയം തങ്ങൾ ചെയ്യുന്ന സ്റ്റോറികളുടെ കുഴപ്പമല്ലെന്നും, സ്ഥാനാർത്ഥിയുടെ കുഴപ്പമാണെന്നുമാണ് ഫീൽഡ് റിപോർട്ടർമാരുടെ പരാതി. ഇക്കാര്യം യുഡിഎഫ് നേതാക്കളോട് പലതവണ പറഞ്ഞെങ്കിലും പ്രയോജനമൊന്നും ഇല്ലെന്നും അവർ പറഞ്ഞു. മാത്രമല്ല തുടക്കത്തിൽ തന്നെ യുഡിഎഫിന് പിഴച്ചെന്നും , സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടും അതിന്റെ ഗുണമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും , സ്ഥാനാർത്ഥിയുടെ കെ റെയിൽ വിരുദ്ധ പ്രസ്താവന തിരിച്ചടിച്ചെന്നും മനോരമ റിപ്പോർട്ടർമാർ പറയുന്നു. സിപിഎം ചുമതലക്കാരായ എം സ്വരാജ് , പി രാജീവ് എന്നിവർ നടത്തുന്ന പ്രസ്താവനകളെ കൗണ്ടർ ചെയ്യാൻ പോലും കോൺഗ്രസ്സിൽ ആളില്ലാത്ത അവസ്ഥയാണ്, പലപ്പോഴും കോൺഗ്രസ്സ് നേതാക്കൾ കോൺഗ്രസ്സ് നേതാക്കൾക്ക് തന്നെ മറുപടി പറയുന്നതും വിനയാകുന്നു. സിപിഎം സൈബർ സെൽ നടത്തുന്ന പ്രചാരണം ഒരു വശത്ത് മനോരമയ്ക്ക് തലവേദന ആകുന്നതായും റിപ്പോർട്ടർമാർ യോഗത്തിൽ പറഞ്ഞത്രേ. ജനങ്ങളോട് അഭിപ്രായം ആരായാൻ പോകുമ്പോൾ മനോരമ ലോഗോ കാണുമ്പോൾ തന്നെ സൈബർ സെല്ലിന്റെ മനോരമയെ കുറിച്ചുള്ള ഏതെങ്കിലും തമാശ പറഞ്ഞാണ് സ്വീകരിക്കുന്നത്, അതോടെ കോൺഫിഡൻസ് പോകുന്നു എന്നും റിപോർട്ടർമാർ പറഞ്ഞു.

ഏതായാലും പുതിയ ടീം അടിയന്തിരമായി ചുമതലയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്. നിഷ പുരുഷോത്തമൻ, അയ്യപ്പദാസ് എന്നിവരോട് യുഡിഎഫിന്റെ സൈബർ വിംഗുമായി യോജിച്ച് പ്രവർത്തിക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനും നിർദ്ദേശമുണ്ട്.

Comments
Spread the News