എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം

എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍സെക്കണ്ടറി കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശരിയായ ഉത്തരം എഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് കിട്ടും. മാര്‍ക്ക് വാരിക്കോരി നല്‍കില്ല. ഇതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യം തയ്യാറാക്കിയ ഉത്തര സൂചികയില്‍ ഒരു തെറ്റുമില്ല.

ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ഉത്തര സൂചിക തയ്യാറാക്കി പുതുതായി ഇറക്കി. ഉത്തര സൂചിക തയാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Comments
Spread the News