ആർഎസ്‌എസ്‌ – എസ്‌ഡിപിഐ കലാപകാരികളെ ഒറ്റപ്പെടുത്തുക; സിപിഐ എം ബഹുജന ക്യാമ്പയിൻ ഇന്നുമുതൽ

സംസ്ഥാനത്ത്‌ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്‌എസ്‌–-എസ്‌ഡിപിഐ ശ്രമം തുറന്നുകാട്ടാൻ സിപിഐ എം നേതൃത്വത്തിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കും. “ആർഎസ്‌എസ്‌–-എസ്‌ഡിപിഐ കലാപകാരികളെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട്‌ അഞ്ചിന്‌ ഏരിയ കേന്ദ്രങ്ങളിൽ റാലിയും പൊതുസമ്മേളനവുമാണ്‌ സംഘടിപ്പിക്കുന്നത്‌.

തിങ്കളാഴ്ച വർക്കലയിൽ സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ, നെയ്യാറ്റിൻകരയിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വഞ്ചിയൂരിൽ കടകംപള്ളി സുരേന്ദ്രൻ, കോവളത്ത് ഡോ. ടി എൻ സീമ, മംഗലപുരത്ത് വി ജോയ്, വിതുരയിൽ കെ എസ് സുനിൽകുമാർ, വെഞ്ഞാറമൂട്ടിൽ ഡി കെ മുരളി, വിളപ്പിലിൽ ഐ ബി സതീഷ് എന്നിവർ ഉദ്‌ഘാടനം ചെയ്യും.

ചൊവ്വാഴ്ച നേമത്ത് ആനത്തലവട്ടം ആനന്ദൻ, ചാലയിൽ ആനാവൂർ നാഗപ്പൻ, കഴക്കൂട്ടത്ത് കടകംപളളി സുരേന്ദ്രൻ, പേരൂർക്കടയിൽ എം വിജയകുമാർ, കാട്ടാക്കടയിൽ ഡോ. ടി എൻ സീമ, കിളിമാനൂരിൽ വി ജോയ്, ആറ്റിങ്ങലിൽ കെ എസ് സുനിൽകുമാർ, വെള്ളറടയിൽ എൻ രതീന്ദ്രൻ, നെടുമങ്ങാട് ഡി കെ മുരളി, പാറശ്ശാല സി കെ ഹരീന്ദ്രൻ, പാളയം സി ജയൻബാബു എന്നിവരും പൊതുയോഗം ഉദ്‌ഘാടനം ചെയ്യും.

Comments
Spread the News