പെട്രോൾ വിലവർധന ബിജെപിക്ക്‌ അനുകൂലമാവും: കെ സുരേന്ദ്രൻ

പെട്രോളിയം – പാചകവാതകവില വർധന തെരഞ്ഞെടുപ്പിൽ  ബിജെപിക്ക്‌ അനുകൂലമാവുമെന്ന്‌ കെ സുരേന്ദ്രൻ.  ബിഹാറിലും രാജസ്ഥാനിലുമൊക്കെ അതാണ്‌ കണ്ടത്‌. തെരഞ്ഞെടുപ്പിന്‌ ശേഷം കേരളത്തിലും അത്‌ ബോധ്യമാവും.   കാസർകോട്‌ പ്രസ്‌ക്ലബ്ബിൽ മീറ്റ്‌ദ പ്രസ്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ ലീഗ്‌ കോൺഗ്രസിനെ വിഴുങ്ങിയിരിക്കുകയാണ്‌. അവരുടെ അടിമകളെ പോലെയാണ്‌ കോൺഗ്രസ്‌. ലീഗും വർഗീയ ശക്തികളും യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുത്തു. കോൺഗ്രസിന്‌ അർഹമായ സീറ്റുകൾ കൊടുക്കാതെ മലപ്പുറത്തും കാസർകോട്ടും വെൽഫെയർ പാർടിക്കാണ്‌ സീറ്റ്‌ നൽകിയത്‌. തെഞ്ഞെടുപ്പ്‌ കഴിയുന്നതോടെ സംസ്ഥാനത്ത്‌ നിന്ന്‌  കോൺഗ്രസ്‌ തേഞ്ഞുമാഞ്ഞു പോകും.സ്‌പീക്കർ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. മുഹമ്മദ്‌ ഹാഷിം അധ്യക്ഷനായി. ജി എൻ പ്രദീപ്‌ നാരായണൻ സ്വാഗതം പറഞ്ഞു.

Comments
Spread the News