മകൾക്ക് എംബിബിഎസ് പ്രവേശനം കിട്ടിയ വാർത്തയ്‌ക്കൊപ്പം മാതൃഭൂമി കാണിച്ച വൃത്തികേടിന് ശക്തമായ പ്രതികരണവുമായി ഓമനക്കുട്ടൻ രംഗത്തെത്തി. ” പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്” എന്ന് കൃത്യമായി പറഞ്ഞ് വച്ചുകൊണ്ടാണ് ഓമനക്കുട്ടൻ മാതൃഭൂമിയ്ക്ക് തന്റെ ദുരനുഭവത്തിനുള്ള മറുപടി കൊടുക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :
മാതൃഭൂമി അറിയാൻ……
ഞാൻ എൻ.എസ്.ഓമനക്കുട്ടൻ.
സി.പി.ഐ.എം പ്രവർത്തകനാണ്.
എൻ്റെ മകൾ സുകൃതിക്ക് സർക്കാർ മെറിറ്റിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചകാര്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു.
ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാൻ കഴിഞ്ഞ എനിക്ക് എൻ്റെ മകൾക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നൽകുന്നതാണ്.
എന്നെക്കുറിച്ചും എൻ്റെ പാർട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തിൽ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.
“2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സർക്കാർ തന്നെ മാപ്പു പറയുകയും ചെയ്ത……
ബഹുമാന്യ മാധ്യമസുഹൃത്തെ
ദുരിതാശ്വാസ ക്യാമ്പിൽ സി.പി.ഐ.എം പ്രവർത്തകൻ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്.നിങ്ങൾക്കത് ഒരു ചൂട് വാർത്തയായിരുന്നു.
എന്നെയല്ല നിങ്ങൾ ഉന്നം വച്ചത് എൻ്റെ പാർട്ടിയെയും എൽ.ഡി.എഫ്.ഗവൺമെൻ്റിനെയുമായിരുന്നു.
നിങ്ങൾ നൽകിയ വാർത്ത പുറത്ത് വന്നപ്പോൾ സർക്കാർ പ്രതിനിധികളും പാർട്ടി നേതൃത്വവും തെറ്റായകാര്യങ്ങൾ കർശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.
ഒരു സാധാരണപ്രവർത്തകനായഞാൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാർത്ഥ വസ്തുത പുറത്തുവന്നപ്പോൾ നിങ്ങൾ മാധ്യമങ്ങൾക്കു തന്നെ തിരുത്തേണ്ടി വന്നു.
സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..
https://m.facebook.com/story.php?story_fbid=422039149173559&id=100041024310982