തിരുവനന്തപുരത്ത് പോളിംഗ് 68.06%

തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ജില്ലയിലാകെ പോളിംഗ് 68.06% ഉം  കോർപറേഷനിൽ 58.23% ഉം ആണ് പോളിംഗ് രേഖപ്പെടുത്തിയത്. കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്കു മുന്നിൽ നല്ല തിരക്കായിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുക്കിയതൊഴിച്ചാല്‍ മറ്റു തടസങ്ങളൊന്നുമുണ്ടായില്ല.വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌.

Comments
Spread the News