തിരുവനന്തപുരം കോർപറേഷനിലെ ചെമ്പഴന്തി വാർഡിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി യ്ക്ക് വേണ്ടിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ ഇൻ ഏജന്റിനെ പ്രെസൈഡിങ് ഓഫീസർ പുറത്താക്കുകയും ചെയ്തു. ഇത് കാരണം പോളിംഗ് അല്പസമയം തടസപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായി. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോളിംഗ് പിന്നീട് പുനരാരംഭിച്ചു.
Comments