തിരുവനന്തപുരത്ത് എട്ടാം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവില്ലൂർ അമ്പലത്തിൽ അരുളാനന്ദ കുമാറിൻ്റെയും ഷൈനിയുടെയും മകൻ അഭിലേഷ് കുമാനെ (13) യാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വീടിൻ്റെ രണ്ടാം നിലയിലെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. കൈകൾ തോർത്ത് ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നതായും കണ്ടെത്തി. വെള്ളറട പോലീസെത്തി പരിശോധന നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഫിംഗർ പ്രിൻ്റുവിദഗ്ദ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

Comments
Spread the News