പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രത്യേകം എടുത്തു പറയേണ്ടതി ല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രകടനപത്രികയെക്കുറിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പ്രകടന പത്രികയിൽ ഉൾപ്പെടുത്താത്തതായി നിരവധി കാര്യങ്ങളുണ്ട്.എല്ലാ കരിനിയമങ്ങളും പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചർച്ച ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പൗരത്വനിയമത്തെക്കുറിച്ച് ഒരുവാക്ക് പോലും മിണ്ടിയില്ല. യുഡിഎഫ് കൺവീനർ എം എം ഹസൻ, സാമ്പത്തിക വിദഗ്ധരായ ഡോ. ബി എ പ്രകാശ്, ഡോ.മേരി ജോർജ്, ടെക്‌നോപാർക്ക് മുൻ സിഇഒ ജി വിജയരാഘവൻ, ഡോ. അച്യുത് ശങ്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Comments