കിണറില്‍വീണ 
വിദ്യാർഥികളെ രക്ഷിച്ചു

പുലിയൂർക്കോണം കാട്ടുമ്പുറത്തെ  ഉപയോഗ ശൂന്യമായ കിണറിൽവീണ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിധിൻ (18), പുത്തൻവിള വീട്ടിൽ രാഹുൽ രാജ്(19), കാട്ടുവിള വീട്ടിൽ നിഖിൽ(19) എന്നിവരെയാണ് ‌അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.    ശനി പകല്‍ ഒന്നിനായിരുന്നു അപകടം. വെള്ളവും ആൾമറയും ഇല്ലാത്ത 80 അടി താഴ്ചയുള്ള കിണറിലാണ് വീണത്. ഒരാൾ കിണറ്റിൽ അകപ്പെട്ടപ്പോൾ കൂടെയുള്ള മറ്റ് രണ്ടു പേർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്ക്‌ വീഴുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെയാണ് ആറ്റിങ്ങൽ അഗ്നിരക്ഷാസേനയെത്തിയത്.  യുവാക്കളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിലേക്കും മാറ്റി. എഎസ്ടിഒ എസ് ബിജു, ആർ എസ് രാഗേഷ്, രതീഷ്, അമൽജിത്ത്, വിഷ്ണു ബി നായർ, സജി എസ് നായർ, സജിത്ത്, സുജിത്ത്, എം എൽ നിഖിൽ, എം മോഹൻകുമാർ, ഹോം ഗാർഡ് എസ് ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Comments
Spread the News