അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലിന് വര്‍ക്കല ഇടവ ബീച്ചില്‍ തുടങ്ങി. രാവിലെ ഏഴിന് നടനും സര്‍ഫിങ് അത്‌ലറ്റുമായ സുദേവ് നായര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണു രാജ് അധ്യക്ഷനായി. 2024-ല്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലാണിത്. 31ന് സമാപിക്കുന്ന പരിപാടിയില്‍ നൂറോളം സ്വദേശികളും വിദേശികളുമായ മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ സര്‍ഫിങ് അസോസിയേഷന്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), ഡിടിപിസി, സര്‍ഫിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഓസ്ട്രേലിയയില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ സര്‍ഫിങ് അസോസിയേഷന്‍ പ്രതിനിധി റോറി സൈംസാണ് മത്സരങ്ങളുടെ മുഖ്യവിധികര്‍ത്താവ്. വിജയികള്‍ക്ക് ടൂറിസം സെക്രട്ടറി കെ ബിജു സമ്മാനം നല്‍കും. ഇന്റര്‍നാഷണല്‍ കപ്പ് വിഭാഗത്തില്‍ വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനം. ഗ്രോംസ് വിഭാഗത്തില്‍ വിജയിക്ക് 15,000 രൂപയും ഓപ്പണ്‍ കാറ്റഗറിയിലെ വിജയിക്ക് 20,000 രൂപയും ലഭിക്കും. ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണു രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിന് തുടക്കമായി
Comments