കേരളീയം: നഗരക്കാഴ്‌ച‌കൾ ആസ്വദിക്കാൻ ഡബിൾ ഡക്കർ യാത്ര

നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചാരണാർഥം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയതികളിലാണ് നഗരക്കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി ഡബിൾ ഡക്കർ ബസിൽ വിനോദയാത്ര സംഘടിപ്പിക്കുന്നത്.

കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോ, സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുംമുഖം ബീച്ച്, ലുലു മാൾ റൂട്ടിലായിരിക്കും യാത്ര. വൈകിട്ട് 4.30ന് ആരംഭിച്ച് രാത്രി 9.30 വരെയായിരിക്കും യാത്ര. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്സാപ് നമ്പരിലേക്ക് സന്ദേശമയയ്ക്കണം.

Comments
Spread the News