മോഹൻലാലിന്റെ ലൈനപ്പുകളിൽ ആരാധകർ പ്രതീക്ഷവയ്ക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ അണിയറയിലുള്ള ‘റാം’. നിലവിൽ അവസാന ഘട്ട ചിത്രീകരണത്തിലുള്ള സിനിമയുടെ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചിരിക്കെ ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആശിർവാദ് സിനിമാസ്. നിർമ്മാണ കമ്പനിയുടെ 33-ാം ചിത്രമായാണ് പ്രഖ്യാപനം.
ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പദ്ധതിയിലുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പുതിയ ചിത്രം ‘ദൃശ്യം 3’ അല്ലെന്നാണ് വിവരം. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്ററിൽ നിന്ന് വ്യക്തമാക്കുന്നത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച മറ്റ് ചിത്രങ്ങൾ.
Comments