താരസുന്ദരിമാരുടെ ഡയറ്റ് പ്ലാനുകളെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും അറിയാൻ താത്പര്യമുള്ളവരാണ് ഏറെയും. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം പലപ്പോഴും വൈറലാകുന്നതും ഇതുകൊണ്ടാണ്.

സൗന്ദര്യ സംരക്ഷണം എന്നാൽ പുറം തൊലിയിലേക്ക് മാത്രമുള്ളതല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യവും അതിൽ ഉൾപ്പെടുമെന്ന് ഇക്കാലത്ത് എല്ലാവർക്കും അറിയാം. ബാഹ്യ സംരക്ഷണത്തിനു പുറമേ, ശരീരത്തിന് പോഷക ഗുണങ്ങളുള്ള ഭക്ഷണവും ആവശ്യത്തിന് വെള്ളവും നൽകേണ്ടത് പ്രധാനമാണ്.

ഇനി തെന്നിന്ത്യൻ താര റാണി നയൻതാരയുടെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ഭക്ഷണക്രമങ്ങളെ കുറിച്ചും അറിയാം. ക്രാഷ് ഡയറ്റ് പോലുള്ള ദോഷകരമായ പ്രവണതകളെ നയൻതാര ആശ്രയിക്കുന്നില്ല.

കൃത്യമായ അളവിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഡയറ്റ് പ്ലാൻ ആണ് നയൻതാരയുടേത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമേ, മാംസവും മുട്ടയുമെല്ലാം നയൻസിന്റെ ഭക്ഷണത്തിൽ ഉൾപ്പെടും.

റിഫൈന്‍ഡ് പഞ്ചസാര പൂർണമായും ഒഴിവാക്കി. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തേങ്ങവെള്ളവും നയൻസിന്റെ പതിവ് ശീലങ്ങളാണ്. നയൻതാരയുടെ ഡയറ്റ് പ്ലാനിലെ ഒഴിച്ചു കൂടാനാകാത്ത ഐറ്റമാണ് തേങ്ങവെള്ളം.

രാവിലെ കോക്കനട്ട് സ്മൂത്തിയാണ് താരത്തിന്റെ പതിവ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്.

രണ്ട് കപ്പ് തേങ്ങവെള്ളം, ഒരു കപ്പ് കരിക്ക്, അൽപം പഞ്ചസാര, അൽപം കറുവപ്പട്ട, അൽപം ഏലം പൊടിച്ചത്, എന്നിവ ചേര്‍ത്ത് കോക്കനട്ട് സ്മൂത്തി തയ്യാറാക്കാം.

ധാരാളം വെള്ളം കുടിക്കുന്നതിനു പുറമേ, ജ്യൂസുകളും സൂപ്പുകളും ശരീരത്തിൽ ജലാംശം നിലനിർത്താനായി കഴിക്കുന്നു.ഇതിനെല്ലാം പുറമേ, വ്യായാമവും ഒപ്പം യോഗയും നയൻസ് പതിവായി ചെയ്യുന്നുണ്ട്.
Comments