കേരളം ഒരുകോടി വാക്‌സിന്‍ നേരിട്ടുവാങ്ങും; മന്ത്രിസഭായോഗത്തിന്റെ അനുമതി

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള കോവിഡ് വാക്‌സിന്‍ കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസം 10 ലക്ഷം ഡോസ് വാങ്ങും. കഴിഞ്ഞ ദിവസം വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു.

ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രിസഭായോഗം വിലയിരുത്തി. എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കില്ല. അതേ സമയം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Comments
Spread the News