മാതൃകയായി ഫോർട്ട് വാർഡിലെ എൽഡിഎഫ് കോവിഡ് പ്രതിരോധ സേന

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി തിരുവനന്തപുരം കോർപറേഷനിലെ ഫോർട്ട് വാർഡിൽ എൽഡിഎഫ് വോളന്റിയർ സേന. വാർഡിലെ ഓരോ ബൂത്തിലും എൽഡിഎഫ് വാർഡ് കമ്മിറ്റി ഓരോ പ്രവർത്തകനെ വീതം ചുമതല നൽകിയാണ് സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബിജെപിയുടെ കൗൺസിലറാണ് വാർഡിൽ ഉള്ളത്. കാര്യക്ഷമമായി ഒന്നും നടക്കാതെ വന്നപ്പോൾ ആണ് എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം നഗരസഭാ രൂപീകരിച്ച വാർഡുതല സമിതിയിൽ ബിജെപിക്കാരെ തിരുകി കയറ്റിയതല്ലാതെ വാർഡ് കൗൺസിലർ യാതൊന്നും ചെയ്യുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. റെസിഡന്റ്‌സ് അസ്സോസിയേഷനുകളെ പോലും ഉൾപ്പെടുത്താതെ ആണത്രേ കൗൺസിലർ വാർഡ്തല സമിതി രൂപീകരിച്ചത് . ആരോഗ്യ വിഭാഗം നൽകുന്ന പാസ് ഈ സമിതിയിലെ അംഗങ്ങൾക്കാണ് കിട്ടുക. ഇത്തരത്തിൽ പാസ് കിട്ടിയവർ കോവിഡ് രോഗികൾക്കോ, നിരീക്ഷണത്തിൽ ഉള്ളവർക്കോ,കോവിഡ് പരിശോധനയ്‌ക്കോ , വാക്സിനേഷൻ സൗകര്യങ്ങൾ ഉണ്ടാക്കാനോ ഒന്നും രംഗത്തില്ലാത്ത സ്ഥിതി ഉണ്ടായപ്പോൾ ആണ് എൽഡിഎഫ് ഫോർട്ട് വാർഡ് സെക്രട്ടറി ബാബുരാജിന്റെ നേതൃത്വത്തിൽ വാളന്റിയർ സേന രൂപീകരിച്ചത്. നഗരസഭാ ആരോഗ്യവിഭാഗത്തിൽ വാർഡിലെ സ്ഥിഗതികൾ നേരിട്ട് ബോധ്യപ്പെടുത്തിയ വാർഡ് കമ്മിറ്റി എൽഡിഎഫ് വളന്റിയർമാർക്കും പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വസ്തുതകൾ ബോധ്യപ്പെട്ട ആരോഗ്യവിഭാഗം പാസുകൾ അനുവദിക്കുകയും ഉടനടി തന്നെ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങുകയുമായിരുന്നു. വാർഡിലെ നൂറുകണക്കിന് പേരാണ് ഓരോ ദിവസവും എൽഡിഎഫ് കൺട്രോൾ റൂമിൽബന്ധപ്പെടുന്നത്. എല്ലാവർക്കും ആവശ്യമായ സഹായങ്ങൾ ഈ സന്നദ്ധസേനയിലെ എൽഡിഎഫ് പ്രവർത്തകർ ചെയ്തു കൊടുക്കുന്നു. വാർഡ് കൗൺസിലർ പൂർണ്ണമായും കൈയൊഴിഞ്ഞ മട്ടാണ് ഇപ്പോൾ ഫോർട്ട് വാർഡിൽ. കൗൺസിലർക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വാർഡിലെ ജനങ്ങൾ.

Comments
Spread the News