സ്‌കൂൾ തുറക്കൽ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ  യോഗം വിളിച്ചു. 17ന്‌ ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.

ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചത്‌.  ഈ മാസം 17 മുതൽ പകുതി വീതം ടീച്ചർമാർ സ്‌കൂളുകളിൽ എത്തണമെന്നും നിർദ്ദേശമുണ്ട്‌.

Comments
Spread the News