വേനൽച്ചൂട് വകവയ്‌ക്കാതെ കൃത്യനിർവഹണം നടത്തുന്ന ട്രാഫിക് പൊലീസുകാർക്ക് കുടിനീരുമായി സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ എം അലിയാർ ചാരിറ്റബിൾ സൊസൈറ്റി. ‘സ്നേഹനീർ്’ പദ്ധതി പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ ഐപിഎസിന് കുപ്പിവെള്ളം നൽകി ഉദ്ഘാടനം ചെയ്തു.
ട്രാഫിക് പൊലീസുകാർക്കായി 5000 കുപ്പിവെള്ളം വിതരണം ചെയ്തു. പൊലീസ് എയ്ഡ് പോസ്റ്റുകളിൽ വാട്ടർ കോർണറുകളും സ്ഥാപിച്ചു. അസിസ്റ്റന്റ് കമീഷണർമാരായ അരുൺ രാജ്, സുരേഷ്ബാബു, ചാരിറ്റബിൾ പ്രസിഡന്റും സിപിഐഎം കോവളം ഏരിയ സെക്രട്ടറിയുമായ പി എസ് ഹരികുമാർ, എസ് അജിത്ത്, വി എൻ വിനോദ് കുമാർ, ബിജു, ബീന തുടങ്ങിയവർ പങ്കെടുത്തു.
Comments