കേരളത്തിൽ നിലനിന്നിരുന്ന ജാതി-അധിഷ്‌ഠിത സംസ്‌കാരത്തിൽ ആത്മീയ പ്രബുദ്ധതയും സാമൂഹിക സമത്വവും വളർത്തിയെടുക്കാൻ പ്രയത്‌നിച്ച ശ്രീ നാരായണഗുരുദേവൻ 1893ൽ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കുളത്തൂർ കോലത്തുകര ശിവക്ഷേത്രം. ഗുരുദേവന്റെ മഹനീയ സാന്നിധ്യം കൊണ്ടും കടാക്ഷ അമൃതത്താലും അനുഗ്രഹിച്ച് ധന്യമാ ക്കിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര മഹോത്സവം അത്യന്തം ഭക്തിസാന്ദ്രമായി പൂർവ്വാചാര വിധിപ്രകാരമുള്ള ക്ഷേത്ര ചടങ്ങുകളോടെ 2024 ഏപ്രിൽ 5 വെള്ളിയാഴ്ച തൃക്കൊടിയേറി 2024 ഏപ്രിൽ 14 ഞായറാഴ്ച തിരുവാതിര നക്ഷത്രത്തിൽ തിരു ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. തിരുവാതിര മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോർപറേഷൻ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ നിർവഹിച്ചു.
Comments