” തൊഴിലുറപ്പ് തൊഴിലാളികൾ ഞങ്ങളുടെ ചേച്ചിമാരും അമ്മമാരും ” : മേയർ ആര്യ രാജേന്ദ്രൻ

വടകരയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ മുദ്രവാക്യം വിളിച്ചതിനെതിരെ വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ ഞങ്ങളുടെ ചേച്ചിമാരും അമ്മമാരുമാണെന്നും ഞങ്ങളുടെ അഭിമാനങ്ങളാണെന്നും മേയർ വ്യക്തമാക്കി. യുഡിഎഫിന് അവർ പ്രിവിലേജ് ഇല്ലാത്തവരും മുദ്രാവാക്യങ്ങളിൽ പരിഹസിക്കപ്പെടേണ്ടവരുമായിരിക്കും എന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

“യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ രാഷ്ട്രീയനിലപാടില്ലാത്തവരാണത്രെ….!!
യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രിവിലേജില്ലാത്തവരാണത്രെ….!!
യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ അവർക്ക്‌ മുദ്രാവാക്യങ്ങളിൽ പരിഹസിക്കാനുള്ള മനുഷ്യരാണത്രെ….

എന്നാൽ ഒരു കാര്യം ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക്‌ അവർ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം ആണ്‌. ആത്മാഭിമാനത്തോടെ പണിയെടുത്ത്‌ കുടുംബം പോറ്റുകയും അതിൽ അഭിമാനിക്കുകയും അന്തസോടെ ജീവിക്കുകയും ചെയ്യുന്നവരാണ്‌. ഉറച്ച നിലപാടും ക്യത്യമായ രാഷ്ട്രീയ ബോദ്ധ്യവും ഉള്ളവരാണ്‌. ചേർത്ത്‌ പിടിക്കലിന്റേയും സഹജീവി സ്നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും അടയാളങ്ങളാണ്‌. ഞങ്ങളുടെ ചേച്ചിമാരും അമ്മമാരും ആണ്‌ അവരിൽ ഓരോരുത്തരും. എല്ലാത്തിനുമുപരി ഞങ്ങളുടെ അഭിമാനങ്ങളാണ്‌.”

https://www.facebook.com/photo/?fbid=879351200871894&set=a.382544773885875

Comments
Spread the News